Posts

Image
  മാനസിക സമ്മർദ്ദവും  ആയുർവേദ ചികിത്സയും  ഞാൻ ഇന്നിവിടെ മാനസിക സമ്മർദ്ദം (STRESS) അഥവാ പിരിമുറുക്കം എന്ന വിഷയത്തെ സംബന്ധിച്ചാണ് വിവരിക്കുന്നത്. ഞാൻ ആയുർവേദത്തിലെ ഒരു ജനറൽ ഫിസിഷ്യൻ ആണ്. പക്ഷെ, മാനസിക സമ്മർദ്ദം കൊണ്ട് ശാരീരികമായ അസ്വസ്ഥതകൾ പ്രകടമാക്കുന്ന ധാരാളം രോഗികൾ ദിവസേന ഓപിയിൽ വരാറുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിനു ശേഷം രോഗികൾ കൂടുതലായി വരാറുണ്ട്. ഇതിനു പ്രായവ്യത്യാസമില്ല. 5 - 6 വയസ്സുള്ള ചെറിയ കുട്ടികൾ മുതൽ ജീവിതാന്ത്യത്തിൽ എത്തിനിൽക്കുന്നവരെയുള്ളവർ ധാരാളമായി ഇന്ന് ഇങ്ങനൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.  നമുക്കറിയാം മനുഷ്യൻ പ്രായവ്യത്യാസമില്ലാതെ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് ജീവിക്കുന്നത്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് തികച്ചും പ്രയാസകരമാണ്. മിക്കവാറും എല്ലാ വ്യക്തികളും തന്നെ സ്‌ട്രെസ്സ്, ടെൻഷൻ എന്ന പദങ്ങൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. എനിക്ക് സ്‌ട്രെസ്സ് ആണ് അല്ലെങ്കിൽ എനിക്ക് ടെൻഷൻ ആണ് എന്നൊക്കെ. എന്നാൽ എന്താണ് സ്‌ട്രെസ്സ്, എന്താണ് ടെൻഷൻ എന്ന് വ്യക്തമായി നിർവ്വചിക്കാൻ പലപ്പോഴും കഴിയാറില്ല. ...

PRAMEHAM

Image
    പ്രമേഹരോഗ നിയന്ത്രണം        പ്രമേഹം ലോകമെമ്പാടും വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്. ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന്‌ ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ലോകത്തിൽ ഏറ്റവും അധികം പ്രമേഹ രോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗം കാണുന്നത് കേരളത്തിലാണ്.മുതിർന്നവരിൽ ഏകദേശം 20 ശതമാനത്തോളം പേർക്കും പ്രമേഹം ഉണ്ട് എന്നാണ് ICMR കണക്കാക്കിയിട്ടുള്ളത്.ദേശീയ ശരാശരി ഏകദേശം 13 ശതമാനം ആണ്. ഇതുകൂടാതെ കേരളത്തിലെ നല്ല ഒരു ശതമാനം ആളുകളും പ്രീ-ഡയബറ്റിക് ആണ് (പ്രമേഹ രോഗം നിർണ്ണയിക്കുന്നതിന് മുൻപ് ഉള്ളവസ്ഥ). ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രമേഹരോഗം. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. ശരീരത്തിലെ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് കൂടുന്നതാണ് പ്രമേഹത്തിൻ്റെ പ്...
Image
        പ്രസവാനന്തര ശുശ്രൂക്ഷ ആയുർവേദത്തിലൂടെ  ഞാൻ ഇന്നിവിടെ പ്രസവാനന്തര ശുശ്രൂക്ഷ ആയുർവേദത്തിലൂടെ എന്ന വിഷയത്തെ കുറിച്ചാണ് വിവരിക്കുന്നത്.       ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥ മാറി അണുകുടുംബ വ്യവസ്തയിലൂടെ ആണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ആയുർവേദത്തിൽ നിർദ്ദേശിക്കുന്നത് പോലെ 3 മാസം വിശ്രമം എടുത്ത് പ്രസവ രക്ഷ ചെയ്യുന്നത് പ്രായോഗികമാക്കാൻ അല്പം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഏകദേശം ഒന്നരമാസക്കാലം വിശ്രമിച്ചു ആയുർവേദത്തിൽ വിധിച്ചിരിക്കുന്ന പോലെയുള്ള പരിചരണം ലഭിക്കുകയാണെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും പൂർണ ആരോഗ്യം ലഭിക്കുന്നതിന്  പ്രയോജനപ്പെടും.  സാധാരണഗതിയിൽ ആദ്യത്തെ പ്രസവത്തിനു മാത്രമേ ഇന്ന് പ്രസവരക്ഷ അല്ലെങ്കിൽ ശുശ്രൂക്ഷ മിക്കവാറും ചെയ്തു കാണുന്നുള്ളൂ. എന്നാൽ ഓരോ പ്രസവത്തിനും പ്രത്യേകം പ്രത്യേകം ശുശ്രൂക്ഷ ചെയ്യേണ്ടതാണ്.         ഇന്ന് 2 രീതിയിൽ ആണ് പ്രസവം നടക്കുന്നത്.         1) സാധാരണ പ്രസവം (നോർമൽ ബർത്ത് )         2) സിസ്സേറിയൻ               ...

പക്ഷാഘാതവും ആയുർവേദവും

Image