മാനസിക സമ്മർദ്ദവും ആയുർവേദ ചികിത്സയും
ഞാൻ ഇന്നിവിടെ മാനസിക സമ്മർദ്ദം (STRESS) അഥവാ പിരിമുറുക്കം എന്ന വിഷയത്തെ സംബന്ധിച്ചാണ് വിവരിക്കുന്നത്.
ഞാൻ ആയുർവേദത്തിലെ ഒരു ജനറൽ ഫിസിഷ്യൻ ആണ്. പക്ഷെ, മാനസിക സമ്മർദ്ദം കൊണ്ട് ശാരീരികമായ അസ്വസ്ഥതകൾ പ്രകടമാക്കുന്ന ധാരാളം രോഗികൾ ദിവസേന ഓപിയിൽ വരാറുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിനു ശേഷം രോഗികൾ കൂടുതലായി വരാറുണ്ട്. ഇതിനു പ്രായവ്യത്യാസമില്ല. 5 - 6 വയസ്സുള്ള ചെറിയ കുട്ടികൾ മുതൽ ജീവിതാന്ത്യത്തിൽ എത്തിനിൽക്കുന്നവരെയുള്ളവർ ധാരാളമായി ഇന്ന് ഇങ്ങനൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.
നമുക്കറിയാം മനുഷ്യൻ പ്രായവ്യത്യാസമില്ലാതെ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് ജീവിക്കുന്നത്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് തികച്ചും പ്രയാസകരമാണ്. മിക്കവാറും എല്ലാ വ്യക്തികളും തന്നെ സ്‌ട്രെസ്സ്, ടെൻഷൻ എന്ന പദങ്ങൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. എനിക്ക് സ്‌ട്രെസ്സ് ആണ് അല്ലെങ്കിൽ എനിക്ക് ടെൻഷൻ ആണ് എന്നൊക്കെ. എന്നാൽ എന്താണ് സ്‌ട്രെസ്സ്, എന്താണ് ടെൻഷൻ എന്ന് വ്യക്തമായി നിർവ്വചിക്കാൻ പലപ്പോഴും കഴിയാറില്ല.
അതായത് ഒരാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായോ, പ്രതീക്ഷിതമായോ പുറത്തുനിന്നുണ്ടാവുന്ന എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ സാങ്കല്പികമായി അയാളുടെ മനസ്സിൽ തോന്നുന്ന പലതരത്തിലുള്ള വിഷയങ്ങൾ മൂലം അയാൾക്ക് ഉണ്ടാവുന്ന മനസ്സിൻറെ അവസ്ഥയെയാണ് സ്‌ട്രെസ്സ്, ടെൻഷൻ അഥവാ മാനസിക പിരിമുറുക്കം എന്നൊക്കെ പറയുന്നത്. ഇത്തരം സ്‌ട്രെസ്സ് അഥവാ ടെൻഷൻ നമ്മുടെ ജോലിസ്ഥലം, വീട്, കലാശാലകൾ, സുഹൃത്തുക്കൾ, സമൂഹം തുടങ്ങിയ പല തലങ്ങളിൽ നിന്നും ഉണ്ടാവുന്നു. ഉദാഹരണത്തിന് ജീവിതത്തിൽ ഉണ്ടാവുന്ന പലവിധത്തിലുള്ള നഷ്ടങ്ങൾ- ഏറ്റവും പ്രിയപ്പെട്ടവർ, ധനം, സ്ഥാനം, അധികാരം, ജീവിതത്തിൽ നാം ഉണ്ടാക്കിയെടുത്ത സൽപ്പേരിനുണ്ടായ കളങ്കം, ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, മുതലായവ സ്ട്രെസ്സിനു കാരണങ്ങളാണ്. പെൺകുട്ടികൾ കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് പോകുന്നത്, വിദ്യാർത്ഥികൾ കലാശാലകൾ ഹോസ്റ്റൽ മാറുന്നത് അങ്ങനെ മനുഷ്യജീവിതത്തിൽ ഉണ്ടാവുന്ന പല അനിവാര്യമായതും അല്ലാത്തതുമായ മാറ്റങ്ങൾ ചിലപ്പോൾ സ്ട്രെസ്സിനു കാരണമായേക്കാം. ഇത് പ്രധാനമായും യുവാക്കളിലും പെൺകുട്ടികളിലുമാണ് കൂടുതലായി കാണപ്പെടുന്നത്.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ സ്ട്രെസ്സിനെ ഗൗരവത്തോടു കൂടി കാണുകയും കൗൺസിലിങ് മുതലയവയിലൂടെ വളരെ നേരത്തെ കണ്ടു പിടിച്ചു പരിഹാരം കാണുന്നതായും നമുക്കറിയാം. സ്‌ട്രെസ്സ് മനുഷ്യൻറെ ജീവിതത്തിൻറെ ക്വാളിറ്റിയേയും പ്രൊഡക്ടിവിറ്റിയെയും സാരമായി ബാധിക്കുന്നുണ്ട്.
ഇതിനെ മെച്ചപ്പെടുത്തുവാൻ സ്‌ട്രെസ്സ് റിലീവിങ് ടെക്‌നിക്സ് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് സ്‌ട്രെസ്സ് റിലീവിങ് ടെക്‌നിക്സ് എന്ന് പരിശോധിക്കാം:
- മെസിറ്റേഷൻ അഥവാ ധ്യാനം കണ്ണടച്ചു മനസ്സിനെ നിശ്ചലമാക്കുന്നതാണ് മെഡിറ്റേഷൻ അതുപോലെ ഉണർവിലെ ഉറക്കമാണ് ധ്യാനം. ദിവസവും അഞ്ചു മിനുറ്റ് എങ്കിലും ധ്യാനത്തിന് വേണ്ടി സമയം കണ്ടെത്തുക.
- സൂര്യ നമസ്കാരം, പ്രാണായാമം പോലെയുള്ള യോഗ ശാസ്ത്രീയമായി പഠിച്ചു പരിശീലിക്കുക.
- നാം ഇഷ്ടപെടുന്ന കാര്യങ്ങളിൽ കൂടുതലായി ഏർപ്പെടുക ഉദ്ധാരണത്തിനു സംഗീതം, വായന, എഴുത്തു, പല സ്ഥലങ്ങളിലേക്ക് യാത്ര പോവുക മുതലായവ.
- സെല്ഫ് ഒബ്സർവേഷൻ നാം സ്വയം നമ്മെ തന്നെ നിരീക്ഷിച്ചു നമ്മുടെ തെറ്റുകുറ്റങ്ങളും പരിമിതികളും മനസിലാക്കുക.
- അതുപോലെ നമ്മുടെ സമയം വളരെ കൃത്യമായി പ്രയോരിറ്റിസ് ചെയ്തു ടൈം മാനേജ്മെൻറ് നടത്തുക.
- ജീവിതത്തിൽ ചെറിയ പ്ലാനിംഗ് anticipate ചെയ്യുക.
- mindfullness - മനസ്സ് അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുക.
Comments
Post a Comment