പക്ഷാഘാതവും ആയുർവേദവും
പക്ഷാഘാതവും ആയുർവേദവും
യും കുറിച്ചാണ് എഴുതുന്നത്.
സ്ട്രോക്ക്, സെറിബ്രോവാസ്ക്കുലാർ ആക്‌സിഡണ്ട്സ്, ബ്രെയിൻ അറ്റാക്ക് എന്നൊക്കെ പറയുന്നത് ഒരേ അർത്ഥത്തിലാണ്. സ്ട്രോക്ക് പ്രധാനമായും 2 വിധത്തിലാണ് ഉണ്ടാവുന്നത്.
1. തലച്ചോറിൽ രക്തയോട്ടം കുറയുന്നത് കൊണ്ട് ഉണ്ടാവുന്ന സ്ട്രോക്ക് അഥവാ ISCHEMIC സ്ട്രോക്ക്
2. രക്താതിസമ്മർദ്ദം മൂലം രക്ത ധമനി പൊട്ടി ബ്ലീഡിങ്ങ് കൊണ്ട് ഉണ്ടാവുന്ന HAEMMORRHAGIC സ്ട്രോക്ക്
പ്രധാനമായും ഒരു വശം തരിപ്പ്, മരവിപ്പ്, സംസാരം വ്യക്തമാവാതിരിക്കുക, ബാലൻസ് പോയതുപോലെ തോന്നുക, കൈ ഉയർത്തുവാൻ പ്രയാസം, മുഖം ഒരുവശത്തേക്ക് കോടി പോവുക, കാഴ്ച മങ്ങുന്നത് പോലെ തോന്നുക, മൊത്തം ഒരു കോൺഫിഡൻസ് പോയതുപോലെ തോന്നുക എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
സ്ട്രോക്ക് മൂലം ഒരു ഭാഗം തളർന്നു പോകുന്നതിനെയാണ് HEMIPLEGIA എന്ന് പറയുന്നത്. ശരീരത്തിന് ഒരു ഭാഗം തളർച്ച ഉണ്ടാവുമ്പോൾ HEMIPARASIS എന്ന് പറയുന്നു.
സ്ട്രോക്ക് മൂലം ഒരു ഭാഗം തളർന്നു പോകുന്നതിനെയാണ് HEMIPLEGIA എന്ന് പറയുന്നത്. ശരീരത്തിന് ഒരു ഭാഗം തളർച്ച ഉണ്ടാവുമ്പോൾ HEMIPARASIS എന്ന് പറയുന്നു.
സ്ട്രോക്ക് ആണെന്ന് മനസ്സിലാക്കാൻ ഒരു കോഡ് ഓർത്തുവെക്കുക- ഫാസ്റ്റ് അതായത്
F - FACE മുഖം കോടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക
A - ARM - കൈ ഉയർത്തുക (സ്ട്രോക്ക് വന്ന ഭാഗം കൈ ഉയർത്താൻ പ്രയാസമായിരിക്കും, കൂടാതെ മറ്റേ ഭാഗം സ്ട്രോങ്ങ് ആയിരിക്കും)
S - SPEECH - വ്യക്തത ഉണ്ടോ എന്ന് പരിശോധിക്കുക
T - TIME - സമയം അത് വളരെ വിലയേറിയതാണ്.
MINISTROKE ചില വ്യക്തികളിൽ സ്‌ട്രോക്കിനു മുന്നോടിയായി ഒരു മുന്നറിയിപ്പ് പോലെ അനുഭവിക്കാറുണ്ട് അതും ഗൗരവമായി തന്നെ എടുക്കേണ്ടതാണ്.
കാരണങ്ങൾ
- ഉയർന്ന രക്ത സമ്മർദ്ദം
- നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം
- അമിതവണ്ണം
- ഹൈ കൊലെസ്റ്ററോൾ (LOW DENSITY CHOLESTEROL )
- രക്തം കട്ടപിടിക്കുന്ന അവസ്ഥ
- പുകവലി
- മദ്യപാനം
- ഓറൽ കോൺട്രാസെപ്റ്റീവ്- ൻറെ അമിത ഉപയോഗം
- സ്ട്രെസ്സ്
- അതെറോസ്‌ക്‌ളീറോസിസ്
- പ്രായാധിക്യം
- പാരമ്പര്യം മുതലായവയാണ്.
അസുഖത്തിൻറെ വ്യാപ്തി കൃത്യമായി അറിയണമെങ്കിൽ MRI പരിശോധന അത്യാവശ്യമാണ്.
വളരെ അധികം എമർജൻസി മാനേജ്മെൻറ് ആവശ്യമുള്ള അവസ്ഥയാണ് സ്ട്രോക്ക്. ആയുർവേദത്തിൽ എമർജൻസി മാനേജ്മെൻറ് പ്രയാസമാണ്. എന്നാൽ പോസ്റ്റ് സ്ട്രോക്ക് അഥവാ പ്രഥമ ശുശ്രൂക്ഷ ലഭിച്ച ശേഷം ഒട്ടും വൈകാതെ തന്നെ ആയുർവേദ ചികിത്സാകാര്യങ്ങൾ ചെയ്താൽ വളരെ നല്ല റിസൾട്ട് ഉണ്ടാവുന്നതായി എത്രയോ നല്ല അനുഭവങ്ങളുണ്ട്. ഫിസിയോതെറാപ്പി ചികിത്സായോടൊപ്പം തന്നെ ആയുർവേദ പഞ്ചകർമ ചികിത്സാകർമം അവസ്ഥാനുസരേണ ഉപയോഗപ്പെടുത്താം. സ്നേഹപാനം,സ്വേദനം, വമനം, വിരേചനം,നസ്യം,വസ്തി അതുപോലെ കേരളത്തിൻറെ പ്രത്യേക ചികിത്സാരീതികളായ പൊടിക്കിഴി,ഇലക്കിഴി,നവരക്കിഴി,ശിരോവസ്തി മുതലായവ വളരെ ഫലപ്രദമാണ്. വ്യക്തികളെയും രോഗാവസ്ഥയും അനുസരിച്ചു ഉള്ളിൽ ഔഷധങ്ങൾ നൽകാവുന്നതാണ്.
സ്ട്രോക്ക് എങ്ങനെ പ്രതിരോധിക്കാം എന്നത് നോക്കുക. രോഗ പ്രതിരോധമാണ് ചികിത്സായേക്കാൾ ഭേദം എന്നാണല്ലോ.
അതായത്
- രക്ത സമ്മർദ്ദം അറിയുക
- ഏകദേശം 120 / 80 നും ഇടയിൽ നിലനിർത്തുക
- ഹൃദയത്തിൻറെ താളം അറിയുക
- മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക
- ബ്ലഡ് ഷുഗർ നിയന്ത്രണ വിധേയമാക്കുക
- കൊളെസ്റ്റെറോൾ ഇടയ്ക്കിടെ ചെക്ക് ചെയ്യുക
- കൊഴുപ്പും ഉപ്പും ഭക്ഷണത്തിൽ പരമാവധി കുറയ്ക്കുക
- സമീകൃതാഹാരം
- ഏറ്റവും ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും നിത്യേന വ്യായാമം ചെയ്യുക
- ധാരാളം വെള്ളം കുടിക്കുക
- പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കുക
- സ്ട്രെസ്സ് കുറയ്ക്കുക.
Comments
Post a Comment