PRAMEHAM
പ്രമേഹരോഗ നിയന്ത്രണം പ്രമേഹം ലോകമെമ്പാടും വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ്. ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. സാധാരണക്കാർക്കിടയിൽ 'ഷുഗർ' അല്ലെങ്കിൽ ‘പഞ്ചസാരയുടെ അസുഖം’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ലോകത്തിൽ ഏറ്റവും അധികം പ്രമേഹ രോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗം കാണുന്നത് കേരളത്തിലാണ്.മുതിർന്നവരിൽ ഏകദേശം 20 ശതമാനത്തോളം പേർക്കും പ്രമേഹം ഉണ്ട് എന്നാണ് ICMR കണക്കാക്കിയിട്ടുള്ളത്.ദേശീയ ശരാശരി ഏകദേശം 13 ശതമാനം ആണ്. ഇതുകൂടാതെ കേരളത്തിലെ നല്ല ഒരു ശതമാനം ആളുകളും പ്രീ-ഡയബറ്റിക് ആണ് (പ്രമേഹ രോഗം നിർണ്ണയിക്കുന്നതിന് മുൻപ് ഉള്ളവസ്ഥ). ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രമേഹരോഗം. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ. ശരീരത്തിലെ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് കൂടുന്നതാണ് പ്രമേഹത്തിൻ്റെ പ്...