മഞ്ഞപ്പിത്തവും ആയുർവേദ ചികിത്സയും വേനൽക്കാലം മഞ്ഞപ്പിത്ത സാധ്യത വളരെ കൂടുതലുള്ള സമയമാണ്. മഞ്ഞപ്പിത്തം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ഒന്ന് - അണുബാധ കൊണ്ട് ഉണ്ടാകുന്നവ - വൈറൽ ഹെപ്പറ്റൈറ്റിസ് A,B,C,D,E എന്നിവയാണ്. രണ്ട് - കരളിനെ കേടുവരുത്തുന്ന വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് ഉണ്ടാകുന്നവ. അതായത് മദ്യപാനം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, അറി ഞ്ഞോ അറിയാതെയോ വിഷ വസ്തുക്കൾ ശരീരത്തിൽ പ്രവേശിക്കുക - അമീബിയാസിസ്, ലിവർ സിറോസ്സിസ് മുതലായവ. വൈറൽ ഹെപ്പറ്റൈറ്റി സിൽ A യും E യും ഒരേ സ്വഭാവമുള്ളതും പേടി വേണ്ടാത്തതും മിക്കവാറും പൂർണമായും മാറ്റുവാൻ കഴിയുന്നതുമാണ് . B യും C യും കുറച്ച് സങ്കീർണത ഉള്ളതും ചികിത്സിച്ചു മാറ്റുവാൻ പ്രയാസമുള്ളതുമാണ്. മലിന ജലത്തിന്റെ ഉപയോഗം. മനുഷ്യ വിസർജനം തുടങ്ങിയ മാലിന്യങ്ങൾ അടങ്ങിയ വെള്ളം ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം . ഭക്ഷണ സാധനങ്ങൾ തുറന്നുവെക്കുന്നത് . നല്ലപോലെ കഴുകി വൃത്തിയാക്കാത്ത പച്ചക്കറി ഉപയോഗിക്കുക. പകുതി വേവിച്ച പന്നിയിറച്ചി, കക്കയിറച്ചി മുതലായ ഭക്ഷണസാധനങ്ങളുടെ ഉപയോഗ...
Posts
Showing posts from March, 2025