Posts

Showing posts from January, 2025
Image
  ആസ്ത്മയും ആയുർവേദ ചികിത്സ യും ആസ്ത്മ എന്ന പേര് കേട്ടാലറിയാത്തവർ ചുരുക്കമായിരിക്കും . അത്രമാത്രം സർവ്വ സാധാരണമാണ് ഈ അസുഖം . ഏതു പ്രായക്കാരിലും ഏതു സമയത്തും ആസ്ത്മ രോഗം വ രാം . ഇന്ത്യയിൽ ഏകദേശം 15 ദശലക്ഷം രോഗികൾ പ്രതിവർഷം ചികിത്സ യ്ക്ക് വിധേയമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ആസ്ത്മ രോഗികളുടെ ലോക ജനസംഖ്യയിൽ പത്തിൽ ഒരാൾ ഇന്ത്യക്കാരനാണ് എന്നതാണ് വസ്തുത . ആയുർവേദത്തിൽ വിവരിച്ചിട്ടുള്ള 5 വിധത്തിലുള്ള ശ്വാസരോഗങ്ങളിൽ ഒരു സ്വതന്ത്ര രോഗമാണ് തമക ശ്വാസം അഥവാ BRONCHIAL ആസ്ത്മ . ആസ്ത്മ ചിലപ്പോൾ നിസ്സാര രോഗമായി ആരംഭിക്കുകയും വേണ്ട രീതിയിൽ ചികിത്സിക്കാതിരുന്നാൽ ദൈനംദിന ജീവിതത്തിന് തന്നെ വെല്ലുവിളിയാവുകയും ചെയ്യും . ചിലപ്പോൾ ജീവന് തന്നെ ഹാനീകരമാവു കയും ചെയ്യാം . പുകവലി , പുകവലിക്കുന്നവരുടെ സ്ഥിരം സാന്നിധ്യം (PASSIVE SMOKING), പുക , കാറ്റ് , വെയിൽ , പൂപ്പൽ , പൊടിപടലങ്ങൾ , പൂമ്പൊടി , വളർത്തുമൃഗങ്ങൾ , വായുമലിനീകരണം , ചില തരത്തിലുള്ള ഔഷധങ്ങൾ , ദഹിക്കുവാൻ പ്രയാസമുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ , തണുത്ത ആഹാര പാനീയങ്ങൾ , കാലാവസ്...