Posts

Showing posts from December, 2024
Image
  മാനസിക സമ്മർദ്ദവും  ആയുർവേദ ചികിത്സയും  ഞാൻ ഇന്നിവിടെ മാനസിക സമ്മർദ്ദം (STRESS) അഥവാ പിരിമുറുക്കം എന്ന വിഷയത്തെ സംബന്ധിച്ചാണ് വിവരിക്കുന്നത്. ഞാൻ ആയുർവേദത്തിലെ ഒരു ജനറൽ ഫിസിഷ്യൻ ആണ്. പക്ഷെ, മാനസിക സമ്മർദ്ദം കൊണ്ട് ശാരീരികമായ അസ്വസ്ഥതകൾ പ്രകടമാക്കുന്ന ധാരാളം രോഗികൾ ദിവസേന ഓപിയിൽ വരാറുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിനു ശേഷം രോഗികൾ കൂടുതലായി വരാറുണ്ട്. ഇതിനു പ്രായവ്യത്യാസമില്ല. 5 - 6 വയസ്സുള്ള ചെറിയ കുട്ടികൾ മുതൽ ജീവിതാന്ത്യത്തിൽ എത്തിനിൽക്കുന്നവരെയുള്ളവർ ധാരാളമായി ഇന്ന് ഇങ്ങനൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.  നമുക്കറിയാം മനുഷ്യൻ പ്രായവ്യത്യാസമില്ലാതെ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് ജീവിക്കുന്നത്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് തികച്ചും പ്രയാസകരമാണ്. മിക്കവാറും എല്ലാ വ്യക്തികളും തന്നെ സ്‌ട്രെസ്സ്, ടെൻഷൻ എന്ന പദങ്ങൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. എനിക്ക് സ്‌ട്രെസ്സ് ആണ് അല്ലെങ്കിൽ എനിക്ക് ടെൻഷൻ ആണ് എന്നൊക്കെ. എന്നാൽ എന്താണ് സ്‌ട്രെസ്സ്, എന്താണ് ടെൻഷൻ എന്ന് വ്യക്തമായി നിർവ്വചിക്കാൻ പലപ്പോഴും കഴിയാറില്ല. ...